Tuesday, May 21, 2024
spot_img

തീർത്ഥാടനകാലം കഴിഞ്ഞു, പന്തലൊഴിഞ്ഞു:ശബരീശൻ ഇനി യോഗനിദ്രയിൽ

മണ്ഡല മകരമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര തിരുനട അടച്ചു . എല്ലാ
പൂജകളും പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട ഇന്ന് രാവിലെ 6 മണിക്ക് ആണ് അടയച്ചത് .ഇന്നലെ മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് രാത്രി മാളികപ്പുറത്ത് ഗുരുതി നടന്നു.

ഇന്ന് പുലർച്ചെ 4 മണിക്ക് ക്ഷേത്ര ശ്രീകോവിൽ നട തുറന്നു . തുടർന്ന് ജലാഭിഷേകവും പാലഭിഷേകവും ഇളനീർ അഭിഷേകവും നടത്തി. തുടർന്ന് ഗണപതി ഹോമം. അതിനു ശേഷം ശബരിമല അയ്യപ്പ ശ്രീകോവിലിനു മുന്നിൽ നിന്നും തിരുമുറ്റത്തു നിന്നും എല്ലാപേരും ,പന്തളം രാജപ്രതിനിധിക്ക് ദർശനം നടത്തുന്നതിനു വേണ്ടി ഒഴിഞ്ഞു കൊടുത്തു. ശേഷം രാജപ്രതിനിധി ഉത്രം നാൾ പ്രദീപ് കുമാർ വർമ്മ അയ്യപ്പദർശനം പൂർത്തിയാക്കിയ ശേഷം ഹരിവരാസനം പാടി ക്ഷേത്രനട അടച്ചു.

തുടർന്ന് താക്കോലുമായി ക്ഷേത്ര മേൽശാന്തി പതിനെട്ടാം പടി യുടെ താഴെ എത്തി രാജ പ്രതിനിധിക്ക് താക്കോലും ക്ഷേത്ര നട വരവിന്റെ പണക്കിഴിയും കൈമാറി. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി ഒരു പണ കിഴി അടുത്ത ഒരു വർഷത്തേക്കുള്ള ക്ഷേത്ര ചെലവുകൾക്കായി മേൽശാന്തിക്ക് തിരികെ ഏൽപ്പിച്ചതോടെ ആചാര പ്രകാരമുള്ള ചടങ്ങുകളുകൾ പൂർത്തിയായി . ഇതേ തുടർന്ന് തിരുവാഭരണങ്ങളും പന്തളത്തേക്കു മടക്കയാത്ര ആരംഭിച്ചു.

ഇനി കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 13നാണ് വീണ്ടും നട തുറക്കുന്നത്.

Related Articles

Latest Articles