Saturday, May 18, 2024
spot_img

തീർത്ഥാടന സീസൺ; ഉത്തരാഖണ്ഡിൽ ജനസാഗരം; രണ്ടുമാസംകൊണ്ട് 30 ലക്ഷം തീർത്ഥാടകർ ; പരിസ്ഥിതിക്ക് കോട്ടം വരാതിരിക്കാൻ മുൻകരുതലെടുത്ത് ഭരണകൂടം

ഡെറാഡൂൺ: കൊറോണ നിയന്ത്രണങ്ങൾ മാറിയതോടെ സീസണിൽ തീർത്ഥാടക രെക്കൊണ്ട് നിറഞ്ഞ് ഉത്തരാഖണ്ഡ്. കഴിഞ്ഞ രണ്ടുമാസത്തിനകം മുപ്പതുലക്ഷത്തോളം തീർത്ഥാടകരാണ് ചാർഥാം യാത്രയുടെ ഭാഗമായി ക്ഷേത്രദർശനം നടത്തി മടങ്ങിയത്.

മെയ് മാസത്തിൽ തീർത്ഥാടനം ആരംഭിച്ച ശേഷം ബദരീനാഥ ക്ഷേത്രത്തിൽ ഇതുവരെ ദർശനം നടത്തിയത് പത്തരലക്ഷം പേരാണ്. കേദാർനാഥിൽ ഒമ്പതേമുക്കാൽ ലക്ഷം പേർ ദർശനം നടത്തിയെന്നാണ് കണക്ക്. ഹിമാലയൻ മലനിരകളുടെ ദുർബലാവസ്ഥ കണക്കിലെടുത്ത് പലയിടത്തും ജാഗ്രതോടുകൂടിയാണ് തീർത്ഥാടകരെ കടത്തിവിടുന്നത്.

വൃദ്ധരായവർ ഉൾപ്പടെ ഇവിടെ എത്തുന്നുണ്ട്. ഇതുവരെ 88,000 പേർ ഹെലികോപ്റ്റർ സൗകര്യം ഉപയോഗിച്ചതായി ഉത്തരാഖണ്ഡ് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. ഇതിനിടെ ഉത്തരാഖണ്ഡിലെ വനനിരകളേയും ഹിമാലയത്തിലെ മഞ്ഞുമല കളേയും നിരന്തരമായ ഹെലികോപ്റ്റർ യാത്രയുടെ ശബ്ദവും കാറ്റും ചൂടും ബാധിക്കാതിരിക്കാൻ മുൻകരുതലുകളും ഭരണകൂടം എടുക്കുന്നുണ്ട്.

Related Articles

Latest Articles