Tuesday, May 14, 2024
spot_img

പിണറായി സർക്കാരിനെ വാരിയലക്കി കനേഡിയൻ മലയാളി !

ട്രാഫിക് നിയമലംഘനം പിടികൂടുന്നതിന് സംസ്ഥാനത്ത് ഇടത് സർക്കാർ കുറച്ച് മാസങ്ങൾക്ക് മുൻപ് എ ഐ ക്യാമറ സ്ഥാപിച്ച കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ പദ്ധതിയുടെ തുടക്കം മുതൽ തന്നെ ചില ദുരൂഹതകൾ നിലനിന്നിരുന്നു. കൂടാതെ, വിലക്കയറ്റത്തിൽ വലഞ്ഞിരിക്കുന്ന ജനങ്ങളെ പിഴിയുന്നതിനുള്ള ഇടത് സർക്കാരിന്റെ അടുത്ത തന്ത്രമായിട്ടായിരുന്നു പലരും ഇതിനെ വിലയിരുത്തിയിരുന്നത്. കാരണം, കാർ ഓടിക്കുന്നയാൾക്ക് ഹെൽമെറ്റ് ധരിക്കാത്തതിന് ഫൈൻ അടയ്ക്കാൻ നോട്ടീസ് വരുക, അങ്ങനെ പല വിചിത്രമായ കലാപരിപാടികളും ഇതിനു പിന്നാലെ അരങ്ങേറിയിരുന്നു. ഇങ്ങനെ കേരളീയരെ പിഴിഞ്ഞെടുക്കുന്ന ഇടത് സർക്കാർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കണം.

കണ്ടല്ലോ…ഈ ഒരൊറ്റ വീഡിയോ കാണുമ്പോൾ നമ്മുടെ സർക്കാർ എങ്ങനെയാണ് ജനങ്ങളെ പിഴിഞ്ഞുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമായി മനസിലാകും. കാനഡയിലെ എ ഐ ക്യാമറ മോഡലാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. അവർ എ ഐ ക്യാമറ വഴി നമ്മുടെ വേഗത നമുക്ക് മുൻകൂട്ടി കാണിച്ചുതരുകയാണെങ്കിൽ ഇവിടെ നടക്കുന്നത് മറിച്ചാണ്. ഓട്ടോ ഓടിക്കുന്നവനും കാർ ഓടിക്കുന്നവയും ഹെൽമെറ്റ് ധരിക്കാത്തതിന് ഫൈൻ. അതാണ് കേരളത്തിലെ അവസ്ഥ. എന്തായാലും ഇടത് സർക്കാരിന്റെ അഴിമതിയുടെ ഉത്തമ ഉദാഹരണമാണ് എ ഐ ക്യമാറ എന്ന് നമുക്ക് ഇതിലൂടെ മനസിലാക്കാം.

Related Articles

Latest Articles