Friday, May 10, 2024
spot_img

സർക്കാരിന് കനത്ത തിരിച്ചടി ; വൈസ് ചാൻസിലർ സിസ തോമസിനെതിരെയുള്ള എല്ലാ നടപടികളും റദ്ദാക്കി ഹൈക്കോടതി

കൊച്ചി :കൊച്ചിൻ സാങ്കേതിക സർവകലാശാലയിലെ മുൻ വി സി അയിരുന്ന സിസ തോമസിനെതിരെ എടുത്ത എല്ലാ നടപടികളും റദ്ദ് ചെയ്യാൻ തീരുമാനമായി.കാരണംകാണിക്കൽ നോട്ടീസും നടപടികളും ഇനി ഉണ്ടാകില്ല. സർക്കാരിന്റെ നടപടികൾ സെര്വീസിനെ ബാധിക്കുന്നു എന്നുള്ള പരാതിയിന്മേലാണ് ഇപ്പോൾ ഇത്തരം ഒരു തീരുമാനം എടുത്തത്. ഗവർണ്ണർ നേരിട്ട് സിസ തോമസിനെ നാമനിർദേശം ചെയുകയും അത് നട പ്പിലാകാൻ ശ്രമിച്ചതും തെറ്റാണ് എന്ന് സംസ്ഥാന സർക്കാർ അന്ന് മുതൽ വാദം ഉയർത്തിയിരുന്നു. അതിനെതിരെ സിസ ട്രൈബ്യൂണൽ സമീപിച്ചെങ്കിലും സർക്കാരിനു അനുകൂലമായി നടപടിയെടുക്കാനാണ് അവരും ശ്രമിച്ചത്. തുടർന്ന് സിസ കോടതിയെ സമീപിച്ചു.

ഗവർണ്ണർ നിയമനം നടത്തിയത് ഇഷ്ടപെടാത്ത സാഹചര്യത്തിൽ സംസഥാന സർക്കാർ പ്രശ്‍നങ്ങൾ ഉണ്ടാക്കി കൊണ്ടേ ഇരുന്നു. വി സി മാരുടെ നിയമനം സർക്കാരിന്റെ തീരുമാനത്തിൽ വിടണമെന്നും അതിൽ ഗവർണ്ണർ ഇടപെടാൻ പാടില്ല എന്നുമാണ് അന്ന് ഉന്നയിച്ചത് .സാങ്കേതിക സർവകലാശാല വി സി രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്ന് ചാൻസിലർ കൂടിയായ ഗവർണർ യുജിസി ചട്ടപ്രകാരം സിസതോമസിനെ വൈസ് ചാൻസറായി നിയമിക്കുകയായിരുന്നു ഇതിനെതിരെ സർക്കാർ ഹൈക്കോടതി അന്നുമുതലേ സമീപിച്ചിരുന്നു എന്നാൽ നിയമനം നിയമപരമായിതന്നെയാണ് നടന്നത് എന്നാണ് കോടതി വിധിച്ചത്.

Related Articles

Latest Articles