Friday, September 18, 2026

ലോകായുക്ത ഭേദഗതി; ഒരു മണിക്കൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; സാഹചര്യം വിശദീകരിച്ചു

തിരുവനന്തപുരം: വിദേശത്തെ ചികില്‍സക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടികാഴ്ച്ച നടത്തി. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലിരിക്കവെയാണ് യാണ് കൂടിക്കാഴ്ച.

ധൃതിപിടിച്ച് കൊണ്ടുവന്ന ലോകായുക്ത ഭേദഗതി, മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണർക്ക് അയച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഗവർണർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഓർഡിനൻസ് കൊണ്ടുവരാനിടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടനാവിരുദ്ധമായ വകുപ്പുണ്ടെന്നും അതുകൊണ്ടാണ് നിയമ ഭേദഗതി വേണ്ടി വന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാല വിഷയം മുന്‍നിര്‍ത്തി ചാന്‍സിലര്‍ സ്ഥാനം ഒഴിയുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞതിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുവരും തമ്മില്‍ കാണുന്നത്. ഓർഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കാണുകയും ചെയ്തു. തുടർന്ന് വിഷയത്തില്‍ ഗവർണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

Related Articles

Latest Articles