Friday, November 13, 2026

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ട്. ഉത്തരവ് ഡയറക്ടറേറ്റ് പരിശോധിച്ചുവരികയാണ്. ഇതിനോടകം ക്രൈംബ്രാഞ്ച് ശേഖരിച്ച മുഴുവന്‍ അന്വേഷണ രേഖകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.

മാസപ്പടി കേസില്‍ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി നിര്‍ദ്ദേശപ്രകാരം അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോകും. കോടതി ഉത്തരവ് പൂര്‍ണ്ണമായും അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പ്രാഥമികാന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എസ്‌ഐടിയെ രൂപീകരിച്ചത് ഹൈക്കോടതി റദ്ദാക്കിയത് എല്‍ഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. ഇഡി സമര്‍പ്പിച്ച വിവരങ്ങളില്‍ കേസെടുക്കാന്‍ തക്ക വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഴിമതിക്ക് തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം വഴിതിരിച്ചുവിടാന്‍ എസ്‌ഐടിയെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാലതാമസം കൂടാതെ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.

Related Articles

Latest Articles