Monday, May 20, 2024
spot_img

വീണ്ടും സ്ത്രീപീഡനം: കൊല്ലത്ത് കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് യുവതിയെ ഭർതൃഗൃഹത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. സംഭവത്തിൽ ഭര്‍ത്താവും വിളക്കുടി സ്വദേശിയും റെയില്‍വേയില്‍ ഉദ്യോഗസ്ഥനുമായ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം സ്ത്രീധനത്തെ ചൊല്ലി മരിച്ച ജയമോളും ഭര്‍ത്താവ് ജോമോനും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണ് ജയമോള്‍ മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles