Thursday, September 24, 2026

ചെങ്കൊടി കാണുമ്പോൾ ചിലർക്ക് ഹാലിളകുന്നത് മാടമ്പിത്തരം; ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് നേരെ ഒളിയമ്പുമായി പിണറായി വിജയൻ

കൊച്ചി: ചെങ്കൊടി കാണുമ്പോള്‍ പണ്ടത്തെ മാടമ്പിമാരെപ്പോലെ ചിലര്‍ക്ക് വല്ലാത്ത അലര്‍ജിയാണെന്ന് മുഖ്യമന്ത്രി (Pinarayi Vijayan) പിണറായി വിജയന്‍. ചെങ്കൊടി കാണുമ്പോൾ ഹാലിളകുന്നത് മാടമ്പിത്തരമെന്ന് മുഖ്യമന്ത്രി ജസ്റ്റിസ് ദേവൻ രാമചന്ദ്രന് മറുപടി നൽകി. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കൊടിതോരണങ്ങൾ ഉയർത്തിയതിനെ ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നു.

കേരളത്തിൽ നവോത്ഥാന കാലഘട്ടത്തിൻ്റെ ശരിയായ പിന്തുടർച്ച കമ്മ്യൂണിസ്റ്റുകാരിലൂടെയാണുണ്ടായത്.കേരളത്തിൽ വലിയ മാറ്റങ്ങൾക്കു വേണ്ടി ഇടപെടൽ നടത്തിയത് ഇടതുപക്ഷ സർക്കാരുകളാണ്.എന്നാൽ ആ മാറ്റത്തെ തകർക്കാനാണ് വലതുപക്ഷ സർക്കാരുകൾ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ഘട്ടത്തിൽ പിശകുകൾ ഉണ്ടായെന്ന് വരുമെന്നും എന്നാലും പാർട്ടി അടിസ്ഥാന വർഗത്തിനൊപ്പമാണെന്നും പിണറായി വിജയൻ പറഞ്ഞു. 2016 നു മുമ്പ് പൊതുവിദ്യാഭ്യാസം വല്ലാത്ത തകര്‍ച്ചയിലായിരുന്നു. ഇന്ന് സ്ഥിതി മാറി.വലിയ മുന്നേറ്റം ഈ മേഖലയില്‍ നടത്താന്‍ സാധിച്ചു. കാലാനുസൃതമായി ഇനിയും മേഖല മാറേണ്ടതുണ്ട്. സര്‍ക്കാര്‍ ഇവിടെ ലോകോത്തര സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിനെതിരെ ചിലര്‍ നടക്കാന്‍ പാടില്ലാത്തതെന്തോ ഇവിടെ നടക്കുന്നുവെന്ന തരത്തില്‍ പ്രചരണം അഴിച്ചു വിട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

Related Articles

Latest Articles