ആദിവാസികൾക്കുവേണ്ടി പല പദ്ധതികളും നടപ്പിലാക്കുന്നതായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിന്‍റെ ഗുണഫലമൊന്നും ആദിവാസികളിലേക്ക് എത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ നമ്മുടെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് കണ്ടാല്‍ തോന്നുക മറിച്ചാണ്. ദേശീയസമഗ്ര പോഷകാഹാരസര്‍വ്വേയില്‍ കേരളം നന്പര്‍ വണ്ണാണെന്ന് സൂചിപ്പിച്ച് നമ്പർ വണ്‍ തള്ളാണ് മുഖ്യമന്ത്രി നടത്തിയത്.

