ചോദ്യങ്ങള്‍ ചോദിച്ചോളൂ; മറുപടി തരാന്‍ സൗകര്യമില്ല..
വലിയ വായില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായിവിജയന്‍. വിരോധാഭാസമെന്ന് പറയട്ടെ. ഈ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരാവകാശ നിയമത്തിന് പുല്ലുവിലയാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം പിണറായി വിജയന് ഏറ്റവും അധികം വെല്ലുവിളി സൃഷ്ടിക്കുന്നത് വിവരാവകാശനിയമമാണോ എന്ന ചോദ്യത്തിന് ഉത്തരം അതേ എന്നായിരിക്കും.

