Monday, June 10, 2024
spot_img

വീണ്ടും ഒളിച്ച് കളി: ഇ ഡിയോട് സാവകാശം തേടി കുഞ്ഞാലിക്കുട്ടി

കൊച്ചി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരാകുന്നതിനു പി.കെ.കുഞ്ഞാലിക്കുട്ടി
വീണ്ടും സാവകാശം തേടി. ഇന്ന് ഹാജരാകാന്‍ നേരത്തേ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇ ഡി തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സൂചന.

നോട്ടു നിരോധന സമയത്ത് ചന്ദ്രിക ദിനപ്പത്രത്തിൽ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു പരാതി. ചന്ദ്രിക ദിനപത്രത്തിലെ പണമുപയോഗിച്ച് ഹൈദരലി തങ്ങളുടെ പേരിലും കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലും സ്ഥലം വാങ്ങി. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിൽ നാട്ടിലും വിദേശത്തും കള്ളപ്പണം ഉണ്ടെന്നും കെ ടി ജലീൽ ആരോപിച്ചിരുന്നു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം നിക്ഷേപിച്ചതടക്കമുള്ള വിഷയങ്ങളിലാണ്‌ ഇഡി അന്വേഷണം. മുൻമന്ത്രി കെ ടി ജലീലിനെ രണ്ടുതവണ വിളിപ്പിച്ച്‌ ഇഡി തെളിവുകൾ ശേഖരിച്ചിരുന്നു.

Related Articles

Latest Articles