Tuesday, September 29, 2026

കേരളവര്‍മ കോളജില്‍ ചൈനാ അനുകൂല പരിപാടി: കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: ശ്രീ കേരളവർമ്മ കോജിൽ ചൈനയെ മഹത്വവത്കരിക്കുന്ന പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചൈനയുടെ നയങ്ങളെ പ്രകീർത്തിക്കുകയും ചെയ്യുന്ന പ്രഭാഷണ പരമ്പര അക്കാദമിക് പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയതെങ്ങനെയെന്നാണ് അന്വേഷിക്കുന്നതെന്ന് ഐബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചിന്താ പബ്ലിഷേഴ്‌സിന്റെ സഹകരണത്തോടെ ചൈനയെ അറിയാന്‍ എന്ന പേരില്‍ നടത്തിയ പ്രഭാഷണ പരിപാടി സംശയാസ്പദമാണെന്നാണ് ആക്ഷേപം. ഈ നൂറ്റാണ്ട് ചൈനയുടേത്, ചൈനയുടെ വിദേശകാര്യ – സാമ്പത്തിക നയങ്ങൾ ലോകത്തെ നയിക്കും തുടങ്ങിയ വിഷയങ്ങളാണ് ഒരു മാസം നീളുന്ന പ്രഭാഷണ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പരിപാടിക്ക് മുൻകൈയെടുത്ത പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവൻ പലവട്ടം ചൈനയിൽ സന്ദർശനം നടത്തിയിട്ടുള്ളയാളാണ് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സംഭവം ഗുരുതരമാണെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. കോളേജിൽ നടക്കുന്നത് ചൈനീസ് പി ആർ വർക്കാണെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ചൈനയെ പഠിക്കുന്നതിൽ തെറ്റില്ല. എന്നാൽ വാഴ്‌ത്തൽ രാജ്യവിരുദ്ധമാണെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles