Sunday, April 28, 2024
spot_img

അതിശയകരമായ ആകാശക്കാഴ്ച്ചയായി ഗ്രഹ വിന്യാസം; ഭൂമിക്കഭിവാദ്യമെന്നപോലെ നാല് ഗ്രഹങ്ങൾ ആകാശത്ത് അണിനിരക്കും; സൂര്യോദയത്തിനു തൊട്ടുമുമ്പ് ദൂരദർശിനിയില്ലാതെ നഗ്നനേത്രങ്ങൾകൊണ്ട് കാണാം ഈയാഴ്ച മുഴുവൻ

ഭൂമിക്കഭിവാദ്യമെന്നപോലെ നാല് ഗ്രഹങ്ങൾ ആകാശത്ത് വരിവരിയായി അണിനിരക്കുന്ന അദ്ഭുതകരമായ ഗ്രഹ വിന്യാസത്തിന് വേദിയാകുകയാണ് ഈ ഏപ്രിൽ. ചൊവ്വ, ശുക്രൻ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളെയാണ് സൂര്യോദയത്തിനു തൊട്ടുമുമ്പ് ആകാശത്ത് ദൂരദർശിനിയില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാനാകുക. രാവിലെ 5 മണിമുതൽ 6 മണിവരെയാണ് ഈ ആകാശക്കാഴ്ച കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നത്. ഏപ്രിൽ 17 മുതൽ ആരംഭിച്ച ഈ പ്രതിഭാസം ഇന്ത്യയിൽ നിന്ന് വളരെ വ്യക്തമായി കാണാനാകും. വായൂമലിനീകരണം കൂടിയ സ്ഥലങ്ങളിൽ ഒരുപക്ഷെ കാഴ്ച്ച തടസപ്പെടുത്തിയേക്കാം. 2005 ലാണ് ഇത്തരമൊരു പ്രതിഭാസം ഏറ്റവും ഒടുവിലുണ്ടായത്. 2020 ൽ വ്യാഴവും ശനിയും സമാനമായ ആകാശക്കാഴ്ച ഒരുക്കിയിരുന്നു.

ഭൂമിയുടെ ആകാശത്ത് വിവിധ സൗരയൂഥ ഗ്രഹങ്ങൾ പരസ്പരം അടുത്തും ഒരേ വരിയിലും കാണപ്പെടുന്ന അപൂർവ്വ ആകാശക്കാഴ്ചയാണ് ഗ്രഹവിന്യാസം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഗ്രഹങ്ങൾ അടുത്ത് നിൽക്കുകയാണെന്ന് തോന്നുമെങ്കിലും സത്യത്തിൽ അവ ലക്ഷക്കണക്കിന് ആകാശവർഷം അകലെയായിരിക്കും. ആകാശത്ത് നക്ഷത്രങ്ങൾക്കും ചന്ദ്രനുമൊപ്പം ഗ്രഹങ്ങൾ തീർക്കുന്ന ഈ വിസ്മയക്കാഴ്ച മനുഷ്യന് എന്നും ആനന്ദം പകരുന്നതാണ്. ആകാശഗോളങ്ങളെ പണ്ടുകാലം മുതലേ നിരീക്ഷിക്കുന്ന ഭാരതീയർക്ക് പ്രത്യേകിച്ചും ഗ്രഹവിന്യാസം ഒരത്ഭുതക്കാഴ്ചയാണ്. ഭൂമിയുടെയും മറ്റ് ഗ്രഹങ്ങളുടെയും ചലനങ്ങൾക്കനുസരിച്ച് ഗ്രഹവിന്യാസം അപ്രത്യക്ഷമാകും.

Related Articles

Latest Articles