Tuesday, May 21, 2024
spot_img

പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ നിര്യാതയായി

ദില്ലി: ‘നാഴിയുരിപ്പാലു കൊണ്ടു നാടാകെ കല്യാണം..’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായത്രി ശ്രീകൃഷ്ണന്‍ (85) നിര്യാതയായി.
മലയാള ചലച്ചിത്രമേഖലയിലെ ആദ്യകാല ഗായികമാരില്‍ ശ്രദ്ധേയയായിരുന്നു. ഡല്‍ഹിയില്‍ മകനും പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാനുമായ ജി എസ് രാജനൊപ്പമായിരുന്നു താമസം.

1934ല്‍ കൊച്ചിയില്‍ ജനനം. 1956ല്‍ പുത്തിറങ്ങിയ ‘രാരിച്ചന്‍ എന്ന പൗരന്‍’ സിനിമയിലെ ‘തെക്കൂന്ന് നമ്മളൊരു ചക്കൊന്നു വാങ്ങി…’ ആണ് ആദ്യ ഗാനം.
കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്റ്റാഫ് ആര്‍ടിസ്റ്റായിരുന്നു. റേഡിയോയിലെ പ്രശസ്തമായ ‘ബാലലോക’ത്തില്‍ കുറേക്കാലം ‘ചേച്ചി’യെന്ന പേരില്‍ കുട്ടികളുടെ പ്രിയപ്പെട്ട അവതാരകയായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്ന് സിഎച്ച് കോളനിയിലായിരുന്നു താമസം. പിന്നീട് മകനൊപ്പം ഡല്‍ഹിയിലേക്കു മാറി.

ആകാശവാണി സ്റ്റേഷന്‍ ഡയറക്ടറായി വിരമിച്ച പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ ജി എസ് ശ്രീകൃഷ്ണനാണു ഭര്‍ത്താവ്. മക്കള്‍: സി എസ് രാജന്‍, സുജാത. മരുമകളും ജി എസ് രാജന്റെ ഭാര്യയുമായ അഞ്ജനാ രാജന്‍ നര്‍ത്തകിയും കലാ നിരൂപകയുമാണ്.

Related Articles

Latest Articles