Sunday, June 2, 2024
spot_img

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് തീയ്യതി മാറ്റി; വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി. നാളെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. പത്തു ശതമാനം മാറ്റി നിർത്തിയാകും അലോട്മെന്റ് നടത്തുക. പൊതു മെരിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്.

ഇത്രയും സീറ്റിൽ ട്രയൽ ഘട്ടത്തിൽ വന്ന കുട്ടികൾ ഒന്നാം അലോട്മെന്റിൽ പുറത്താകുമോ എന്നും ആശങ്ക ഉണ്ട്. ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം അപ്പീൽ പോകാൻ തീരുമാനിച്ചതാണ് പ്രശ്നം. ഓപ്പൺ മെറിറ്റ് ആയി കണക്കാക്കി ട്രയൽ അലോട്മെന്റ് നടത്തിയ സീറ്റുകൾ ആണ് മാറ്റിവെക്കുന്നത്.

Related Articles

Latest Articles