Tuesday, May 14, 2024
spot_img

ഇന്ന് നടത്താനിരുന്ന പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് തീയതി മാറ്റി; അലോട്ട്‌മെന്റ് 29 ന്, ക്ലാസുകൾ ഓഗസ്റ്റ് 22ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് തീയതി മാറ്റി. ഇന്ന് നടത്താനിരുന്ന അലോട്ട്‌മെന്റാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ഇക്കാര്യം അറിയിച്ചത് വിദ്യാഭ്യാസ വകുപ്പാണ്. ഈ സാഹചര്യത്തിൽ ക്ലാസുകൾ ഓഗസ്റ്റ് 22ന് തന്നെ ആരംഭിക്കും.

സിബിഎസ്ഇ, ഐസിഎസ്സി വിദ്യാർത്ഥികളുടെ പത്താംക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയിരുന്നു. ഇതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണമായത്.

സംസ്ഥാനത്തെ ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. ജൂലൈ 28 ന് ട്രയൽ അലോട്ട്‌മെൻറ് നടത്തുമെന്നായിരുന്നു അറിയിപ്പ്.

Related Articles

Latest Articles