Monday, April 29, 2024
spot_img

യുവതിയെ കാട്ടാന ചവിട്ടി കൊന്നു; ഒരുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ

പാലക്കാട്‌: അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വനത്തിനോട് ചേര്‍ന്നാണ് യുവതിയുടെ വീട് സ്ഥിതി ചെയ്യുന്നത്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വനം പരിപാലകര്‍ കാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഉൾക്കട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് ഒരുമാസത്തിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ടത്.

Related Articles

Latest Articles