കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിയ്‌ക്ക് നേരെ റാഗിംഗ് (Ragging). കാസർകോട് ആണ് സംഭവം. സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മുറിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ വിദ്യാർത്ഥിയും രക്ഷിതാവും സംഭവത്തിൽ ഇതുവരെ രേഖാമൂലം പരാതിപ്പെട്ടില്ലെന്നാണ് വിവരം. സംഭവത്തെ കുറിച്ച് പരാതി ലഭിച്ചില്ലെന്ന് മഞ്ചേശ്വരം പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിയായ അർമാന്റെ മുടിയാണ് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

