Friday, May 10, 2024
spot_img

ശുചിമുറിയിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നചിത്രം പകർത്തി; കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ തുഫൈൽ രാജ അറസ്റ്റിൽ

കോഴിക്കോട്: സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച (Hidden Camera In Hotel Bathroom)ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് ആണ് സംഭവം. രാമനാട്ടുകര – എയർപോർട്ട് റോഡിലുള്ള പാരഡൈസ് ഹോട്ടലിലെ ശുചി മുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത് .ഇന്നലെ രാത്രിയിലായിരുന്നു സംഭവം കണ്ടെത്തിയത് .

ക്യാമറ ശ്രദ്ധയിൽപ്പെട്ട യുവതിയാണ് പോലീസിൽ അറിയിച്ചത്. ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്തു വെച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി . ഹോട്ടൽ ജീവനക്കാരൻ തുഫൈൽ രാജയെ പോലീസ് അറസ്റ്റ് ചെയ്തു .ഫാറൂഖ് പോലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് മുൻപ് കോഴിക്കോട് പാരഗൺ ഹോട്ടലിലും സമാനമായ സംഭവം നടന്നിരുന്നു.

സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച് , സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ ഹോട്ടലിലെ ജീവനക്കാരൻ അന്ന് അറസ്റ്റിൽ ആയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles