Monday, May 20, 2024
spot_img

“നയാ പാകിസ്താൻ സെഹാത് കാർഡ്”; ഇന്ത്യയുടെ ആയുഷ്മാൻ ഭാരത് കാർഡ് കോപ്പിയടിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യയുടെ ആയുഷ്മാൻ ഭാരത് കാർഡ് (Naya Pakistan Sehat Card) കോപ്പിയടിച്ച് പാകിസ്ഥാൻ. ആയുഷ്മാൻ ഭാരത് കാർഡ് മാതൃകയിലാണ് നയാ പാകിസ്ഥാൻ സെഹാത് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. യൂണിവേഴ്‌സൽ ഹെൽത്ത് കവറേജ് പ്രോഗ്രാമിന് കീഴിൽ ഓരോ കുടുംബത്തിനും പ്രതിവർഷം ഒരു മില്യൺ രൂപയുടെ ചികിത്സയ്‌ക്ക് അർഹതയുണ്ടെന്ന് പ്രസ്താവിച്ചാണ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. വിപ്ലവകരമായ തീരുമാനമാണിതെന്നാണ് ഇമ്രാന്റെ അവകാശവാദം.

പ്രവിശ്യകളിലുടനീളമുള്ള എല്ലാ കുടുംബങ്ങൾക്കും മാർച്ചോടെ ആരോഗ്യ കാർഡ് ലഭിക്കുമെന്നും ബലൂചിസ്ഥാൻ, കശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നിവിടങ്ങളിൽ ഈ മാതൃക ആവർത്തിക്കാൻ തീരുമാനിച്ചതായും ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം പഞ്ചാബിലാണ് കാർഡ് ആദ്യമായി പുറത്തിറക്കിയത്. പഞ്ചാബിലെ ഓരോ കുടുംബത്തിനും ആരോഗ്യ കാർഡിന് അർഹതയുണ്ട്. യൂറോപ്പിലെയും,മറ്റ് ചില വികസിത രാജ്യങ്ങളിലെയും മാത്രം പ്രത്യേകതയാണ് ഇത്തരം ആരോഗ്യകാർഡുകൾ. മുസ്ലീം രാജ്യങ്ങളിൽ ഇത് കാണാനാകില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പദ്ധതിക്ക് കീഴിൽ ഏകദേശം 30 ദശലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് സൗകര്യത്തിന്റെ പ്രയോജനം ലഭിക്കുമെന്നും ഇത് സർക്കാരിന് 400 ബില്യൺ രൂപ ചെലവ് വരുത്തുമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles