Monday, April 29, 2024
spot_img

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിൽ; വൻ സ്വീകരണമൊരുക്കി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ

തിംഫു: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി. ഭൂട്ടാനിലെ പാരോ അന്താരാഷ്‌ട്ര വിമാവത്താവളത്തിലെത്തിയ മോദിയെ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ ഹസ്തദാനം നൽകി സ്വീകരിച്ചു. മറ്റ് മുതിർന്ന ഉദ്യോ​ഗസ്ഥരും പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തി.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് പാരോ വിമാനത്താവള പരിസരത്തും ഒരുക്കിയിരുന്നത്. പൂക്കളും വർണാഭമായ പതാകകളും കൊണ്ട് വിമാനത്താവളം അലങ്കരിച്ചിരുന്നു. പ്രദേശത്ത് കനത്ത സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുക, വിദേശനിക്ഷേപം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക്, മുൻ രാജാവ് ജിഗ്‌മേ സിങ്യേ വാങ്‌ചുക്ക് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ‌ആഗോള വിഷയങ്ങളിൽ മുതിർന്ന നേതാക്കളുമായി വിപുലമായ ചർച്ചകൾ നടക്കും.

Related Articles

Latest Articles