Friday, May 17, 2024
spot_img

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഏപ്രിൽ 4 വരെയാണ് നീട്ടിയിരിക്കുന്നത്. റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് സോറന്റെ ജുഡിഷ്യൽ കസ്റ്റഡി നീട്ടിയത്.

മാർച്ച് 21 വരെ ജുഡീഷൽ കസ്റ്റഡിയിലായിരുന്നു സോറൻ. വീഡിയോ കോൺഫറൻസ് വഴിയാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്. 600 കോടി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ജനുവരി 31 നാണ് സോറൻ അറസ്റ്റിലായത്. പിന്നാലെ സോറന്റെ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രി ചംപൈ സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളോടൊപ്പം ജെഎംഎം മേധാവിയുടെ കൈവശം 36 ലക്ഷത്തിലധികം രൂപ ഇഡി കണ്ടെടുത്തിരുന്നു. 8.5 ഏക്കർ വിസ്തൃതിയുള്ള ഭൂമി മുൻ മുഖ്യമന്ത്രി സമ്പാദിച്ചതായും ഇത് ക്രിമിനൽ വരുമാനത്തിന്റെ ഭാഗമാണെന്നും ഇഡി ഇയാൾക്കെതിരെ ആരോപിക്കുന്നു.

Related Articles

Latest Articles