Sunday, May 5, 2024
spot_img

ഒമിക്രോൺ വകഭേദം: യു.കെ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലെത്തുന്നവര്‍ക്ക് കര്‍ശന​ പരിശോധന

ദില്ലി: ഒമിക്രോൺ എന്ന കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ. എന്നാൽ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍ പ​ഴ​യ​പ​ടി പു​ന​രാ​രം​ഭി​ക്കാ​ന്‍ ഇ​ന്ത്യ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ്​ പു​തി​യ കോറോണ വൈറസ്​ വകഭേദം റിപ്പോര്‍ട്ട്​ ചെയ്​തത്​.

അതേസമയം ഈ​യി​ടെ​യാ​ണ് വി​സ നി​യ​​ന്ത്ര​ണം ഇ​ള​വു​ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്ക്​ വാ​തി​ല്‍ തു​റ​ന്ന​ത്​. പുതിയ വകഭേദത്തെ തുടർന്ന് യു.കെയില്‍ നിന്നടക്കം ഇന്ത്യയിലെത്തുന്ന 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ക​ര്‍​ക്ക​ശ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും.

ഇതോടെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ഹോങ്ക്​കോങ്​, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കാണ്​ ഇനി കൂടുതല്‍ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരിക.

മാത്രമല്ല ദക്ഷിണാഫ്രിക്ക, ബോട്​സ്വാന, ഹോങ്​കോങ്​ എന്നിവിടങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം സ്​ഥിരീകരിച്ചതായി നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ്​ കണ്‍ട്രോള്‍ മുന്നറിയിപ്പ്​ നല്‍കിയതായി കാണിച്ച്‌​ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്​ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു.

Related Articles

Latest Articles