Thursday, April 25, 2024
spot_img

നന്ദി!! തിയേറ്ററുകൾക്കും, എനിക്കും കാവലായതിന്: മനസ്സ് നിറഞ്ഞു നന്ദിപറഞ്ഞു സുരേഷ് ഗോപി

ഒരു ഇടവേളയ്ക്ക് ശേഷം മാസ് നായകനായി സുരേഷ് ഗോപി ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് കാവല്‍. മലയാള സിനിമ പ്രേമികൾ എന്നും ആഗ്രഹിച്ച ഒരു ഒന്നൊന്നര തിരിച്ചു വരവായിരുന്നു കാവലിലേത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയിത ചിത്രം ഈ വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

”നന്ദി!!തിയേറ്ററുകൾക്ക് കാവലായതിന്..നമ്മുടെ സിനിമയ്ക്ക് കാവലായതിന്..എനിക്ക് കാവലായതിന്…”, ചിത്രത്തിലെ തന്‍റെ ഒരു സ്റ്റില്ലിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ഗുഡ്‍വില്‍ എന്റർടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ഒടിടിയില്‍ നിന്ന് മികച്ച ഓഫര്‍ വന്നിട്ടും അത് സ്വീകരിക്കാതെ തിയറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയായിരുന്നെന്ന് ജോബി ജോര്‍ജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കര്‍ ആണ്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി. കെ. ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി.

Related Articles

Latest Articles