ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അദ്ദേഹം ലംഘിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്.
രാഹുല്‍ കേരളത്തിലെ വയനാട്ടില്‍നിന്ന് മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് ഭൂരിപക്ഷ വിഭാഗങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് മോദി പ്രസംഗിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്.എന്നാല്‍ പ്രസംഗം ചട്ടലംഘനമല്ലെന്ന് കമ്മീഷൻ വിലയിരുത്തി.
പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന നിരവധി പരാതികള്‍ ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്‌ക്കെത്തുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ച സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.

