Thursday, September 24, 2026

കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ

കോഴിക്കോട്: ജില്ലയില്‍ കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ ലഭിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ അതിശക്തമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് തുടരുന്ന കൊടും ചൂടിന് അവസാനമാകുമെന്ന് നേരത്തെ കലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു.

വരും ദിവസങ്ങളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഇടങ്ങളില്‍ ചെറുതായി മഴ ലഭിക്കുന്നുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വേനല്‍ മഴയില്‍ കുറവ് രേഖപ്പെടുത്തി. മഴയെത്തിയത് വരള്‍ച്ചയ്ക്ക് ഒരു ആശ്വാസമാവുകയാണ്. കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞത് ശരിക്കും ബുദ്ധിമുട്ടിലാഴ്ത്തിയപ്പോഴാണ് മഴ ആശ്വാസമാകുന്നത്.

Related Articles

Latest Articles