PM Modi
ന്യൂയോർക്ക്: ക്വാഡ് സമ്മേളനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Modi) ത്രിവർണ്ണ പതാക വീശി ജനങ്ങൾ സ്വീകരിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎന്നിൽ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ന്യൂയോർക്കിൽ എത്തിയിരിക്കുകയാണ്. വൻ സ്വീകരണമാണ് ഇവിടെയും പ്രധാനമന്ത്രിയെ കാത്തിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാൻ ന്യൂയോർക്കിലും പ്രവാസിസമൂഹം തടിച്ചുകൂടി . “വന്ദേമാതരവും, ഭാരത് മാതാ കീ ജയ്” വിളികളുമായും മോദിയുടെ പേര് ഉറക്കെ വിളിച്ചും ആവേശത്തിലായിരുന്നു പ്രവാസികൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുൻപിലായിരുന്നു പ്രവാസികൾ അദ്ദേഹത്തെ കാണാനെത്തിയത്. കഴിഞ്ഞ ദിവസം വാഷിംഗ്ടൺ ഡിസിയിൽ ലഭിച്ച സ്വീകരണത്തിന് സമാനമായി ഇന്ത്യൻ പതാകയും (Indian Flag) കൈയ്യിലേന്തിയാണ് സ്ത്രീകൾ അടക്കമുളള പ്രവാസികൾ നരേന്ദ്രമോദിയെ കാണാൻ എത്തിയത്. പുഞ്ചിരിയോടെ കൈ കൂപ്പി ഇവർക്ക് അരികിലേക്ക് എത്തിയ പ്രധാനമന്ത്രി കുശലാന്വേഷണവും നടത്തിയ ശേഷമാണ് ഹോട്ടലിലേക്ക് കയറിയത്. ഇന്ന് പുലർച്ചെയോടെയാണ് പ്രധാനമന്ത്രി ന്യൂയോർക്കിലെത്തിയത്. വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ക്വാഡ് രാഷ്‌ട്രതലവൻമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…