Saturday, May 25, 2024
spot_img

ചൈനയ്ക്കെതിരെ കൈകോര്‍ത്ത് ക്വാഡ് യോഗം; ഇന്ത്യ എല്ലായ്‌പ്പോഴും നിയമാധിഷ്ഠിത ലോകക്രമത്തിനായി നിലകൊള്ളുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

ടോക്കിയോ: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ സാഹചര്യത്തിൽ ഇന്ത്യ എല്ലായ്‌പ്പോഴും നിയമാധിഷ്ഠിത ലോകക്രമത്തിനായി നിലകൊള്ളുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ജാപ്പനീസ് തലസ്ഥാനം ടോക്യോയില്‍ ഇന്ത്യ-ജപ്പാന്‍-യുഎസ്-ഓസ്ട്രേലിയ ചതുര്‍ രാഷ്ട്ര സഖ്യത്തിന്റെ (ക്വാഡ്) മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം’ ഉയര്‍ത്തിപ്പിടിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ‘നിയമവാഴ്ച, സുതാര്യത, അന്താരാഷ്ട്ര സമുദ്രങ്ങളില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രതയിലും പരമാധികാരത്തിലുമുള്ള ബഹുമാനം, തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവ ഉള്‍ചേര്‍ന്ന നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്ക് മേഖലയിലെ പ്രശ്നങ്ങള്‍, ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് സാന്നിദ്ധ്യം സംബന്ധിച്ച ആശങ്കകള്‍ എന്നിവ നിലനില്‍ക്കവേയാണ് ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, യുഎസ് വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേരുന്നത്. അതേസമയം തങ്ങളുടെ വികസനത്തെ തടയാനുള്ള ശ്രമമെന്ന് ക്വാഡ് സഖ്യ രൂപീകരണത്തെ ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ കൂടാതെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍, ജപ്പാനിലെ തോഷിമിറ്റ്സു മോടെഗി എന്നിവരും ക്വാഡ് യോഗത്തില്‍ പങ്കെടുത്തു.

Related Articles

Latest Articles