Friday, May 24, 2024
spot_img

ഭാരത് ബന്ദിനെ ശക്തമായി വിമർശിച്ച് പ്രധാനമന്ത്രി; പഴയ നിയമങ്ങൾ കൊണ്ട് പുതിയ നൂറ്റാണ്ടിനെ കെട്ടിപ്പടുക്കാനാവില്ല

ദില്ലി: പഴയ നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് പുതിയ യുഗം സൃഷ്‌ടിക്കാനാകില്ലെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച നിയമങ്ങൾ ഇന്നത്തെ നൂറ്റാണ്ടിന് ഭാരമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗ്ര മെട്രോ റെയില്‍ പ്രോജക്ടിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നടത്തവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വികസനം നടക്കണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം. പരിഷ്‌കാരമെന്നത് ഒരു തുടര്‍പ്രക്രിയ ആയിരിക്കണം. മുന്‍പ് പരിഷ്‌കാരങ്ങളെല്ലാം ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം ഒതുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സമഗ്രമായ പരിഷ്‌കാരങ്ങളും വികസനവുമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രധനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പുതിയ കാ‌‌ർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഭാരത് ബന്ദ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. പ്രതിപക്ഷ പാർട്ടികളും ചില സംസ്ഥാന സർക്കാരുകളും ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്ക​ണം, പ്ര​തി​ഷേ​ധ​ക്കാ​ര്‍ കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related Articles

Latest Articles