Saturday, May 4, 2024
spot_img

പാരമ്പര്യം വിളിച്ചോതുന്ന ബഹുവർണ രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവ്; വെള്ള നിറത്തിലുള്ള കുർത്ത, ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ഇത്തവണയും വ്യത്യസ്തനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: രാജ്യം സ്വതന്ത്രമായതിന്റെ 76 -ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വേഷത്തില്‍ ഇത്തവണയും വ്യത്യസ്തത പുലര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സവിശേഷതകളും പാരമ്പര്യവും വിളിച്ചതോന്ന തലപ്പാവുകള്‍ തിരഞ്ഞെടുത്ത് പ്രധാനമന്ത്രി മോദി ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇത്തവണ തുടര്‍ച്ചയായി പത്താം തവണയും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ പാരമ്പര്യം വിളിച്ചോതുന്ന ബഹുവർണ രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവ് ആണ് അദ്ദേഹം ധരിച്ചിരുന്നത്. ഓഫ്-വൈറ്റ് കുർത്തയും വെളുത്ത പാന്റും പോക്കറ്റ് സ്‌ക്വയറുള്ള ജാക്കറ്റും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ പ്രധാന ആകർഷണമായി മാറി.

പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മുതല്‍ തുടര്‍ച്ചായി സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രധാനമന്ത്രി ഇത്തരത്തില്‍ വ്യത്യസ്തവും വര്‍ണ്ണാഭവുമായ തലപ്പാവ് ധരിക്കാറുണ്ട്. വെള്ളയില്‍ ദേശീയ പതാകയിലെ മൂന്ന് വര്‍ണ്ണങ്ങള്‍ നിറഞ്ഞ തലപ്പാവാണ് കഴിഞ്ഞ വര്ഷം അദ്ദേഹം ധരിച്ചിരുന്നത്. 2021 ലെ ആഘോഷ പരിപാടിയിൽ കാവിയില്‍ ചുവപ്പും പിങ്കും ചേര്‍ന്ന നിറത്തിലുള്ള തലപ്പാവാണ് ധരിച്ചിരുന്നത്.

Related Articles

Latest Articles