എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ‘തലൈവർ’ രജനീകാന്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റർ സന്ദേശത്തിലാണ് മോദി രജനികാന്തിന് പിറന്നാൾ ആശംസ നേർന്നത്. ആയുരാരോഗ്യം നേര്‍ന്നുകൊണ്ടായിരുന്നു സ്റ്റൈല്‍ മന്നന് പ്രധാനമന്ത്രിയുടെ ആശംസ.
വർഷങ്ങൾക്ക് മുൻപേ മോദി-രജനികാന്ത് കൂടിക്കാഴ്ച നടന്നിട്ടുണ്ട്. പ്രധാനമന്ത്രി ആവുന്നതിനു മുൻപ് ചെന്നൈയിലുള്ള രജനികാന്തിന്റെ പോയസ് ഗാർഡൻ വസതിയിലായിരുന്നു 2014ലെ കൂടിക്കാഴ്ച. ഇത് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാവുമോ എന്ന് അന്ന് ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും സൗഹൃദ സന്ദർശനം എന്നായിരുന്നു അതേപ്പറ്റി ഇരുവരും നൽകിയ വിശദീകരണം. അന്ന് രജനികാന്ത് മോദിക്ക് വിജയാശംസകൾ നേർന്നിരുന്നു. ഒരിക്കൽ രജനി ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും മോദി സന്ദർശിച്ചിരുന്നു.

