Sunday, May 19, 2024
spot_img

അപ്രതീക്ഷിതം; ലഡാക്കിൽ പ്രധാനമന്ത്രിയുടെ ‘മാസ്സ് എൻട്രി ‘

ദില്ലി : ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി. ലഡാക്ക് തലസ്ഥാനമായ ലേയിലേക്കാണ് അപ്രതീക്ഷിതമായിട്ട് പ്രധാനമന്ത്രി എത്തിയത് . സംയുക്ത സൈനിക മേധാവിയും കരസേന മേധാവിയും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടെന്നാണ് വിവരം .

അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെ സുരക്ഷാ സ്ഥിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.ചൈനയുമായുള്ള സംഘര്‍ഷത്തിനിടെ പരിക്കേറ്റ സൈനികരെ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ ലഡാക്കിലെത്തിയ മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .

Related Articles

Latest Articles