Tuesday, May 7, 2024
spot_img

ലോകനേതാക്കളിൽ ഏറ്റവും ജനപ്രിയനായ ഭരണാധികാരി; ബൈഡനും ട്രൂഡോയും പിന്നിൽ;അമേരിക്കൻ ഏജൻസി പുറത്തു വിട്ട സർവേ ഫലത്തിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയെന്ന് സർവേ ഫലം. അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് ഏജൻസിയായ മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസാണ് സർവേ ഫലം പുറത്ത് വിട്ടിരിക്കുന്നത്. റേറ്റിംഗിൽ പതിമൂന്ന് ലോകനേതാക്കളാണ് മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.

70 ശതമാനം അംഗീകാരത്തോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി പട്ടികയിൽ ഒന്നാമതായത്. 2019ൽ മോണിംഗ് കൺസൾട്ട് ഡാറ്റ ശേഖരിക്കാൻ തുടങ്ങിയത് മുതൽ അംഗീകാര റേറ്റിംഗിൽ ഒന്നാമനാണ് നരേന്ദ്ര മോദി. മോദിയുടെ റേറേറിങ് ഇതുവരം 60 ശതമാനത്തിൽ താഴെ പോയിട്ടില്ല. നവംബർ 4ന് അവസാന റിപ്പോർട്ട് മോണിംഗ് കൺസൾട്ട് പ്രസിദ്ധീകരിച്ചത്.

Global Leader Approval: Among All Adults https://t.co/dQsNxodoxB

Modi: 70%
López Obrador: 66%
Draghi: 58%
Merkel: 54%
Morrison: 47%
Biden: 44%
Trudeau: 43%
Kishida: 42%
Moon: 41%
Johnson: 40%
Sánchez: 37%
Macron: 36%
Bolsonaro: 35%

*Updated 11/4/21 pic.twitter.com/zqOTc7m1xQ

— Morning Consult (@MorningConsult) November 6, 2021

2020 ജനുവരി മുതൽ 2021 നവംബർ വരെയുള്ള കണക്ക് പ്രകാരം ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ഭരണാധികാരിയാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ നിലവിലെ അപ്രൂവൽ റേറ്റിംഗ് 70 ശതമാനമാണ്. നെറ്റ് അപ്രൂവൽ റേറ്റിംഗ് 46 ശതമാനം.

ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗ വ്യാപനമുണ്ടായ ആദ്യ നാളുകളിൽ മോദിയുടെ റേറ്റിംഗ് നേരിയ തോതിൽ ഇടിഞ്ഞിരുന്നു.

എന്നാൽ വളരെ വേഗം തന്നെ അദ്ദേഹം ജനപ്രീതി തിരിച്ച് പിടിച്ചു. മെക്സിക്കോ പ്രസിഡന്റ് ലോപസ് ഓബ്രദോർ ആണ് മോദിക്ക് തൊട്ടു പിന്നിൽ.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രൂവൽ റേറ്റിംഗ് ‌-4 ആണ്. ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ അപ്രൂവൽ റേറ്റിംഗ് 15 ആണ്. കാനഡ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും അപ്രൂവൽ റേറ്റിംഗ് -8ആണ്.

അതേസമയം പ്രതിദിനം ശരാശരി 11000 പേരെ അഭിമുഖം ചെയ്താണ് ഫലം തയ്യാറാക്കിയിരിക്കുന്നതെന്ന് മോർണിംഗ് കൺസൾട്ട് പറയുന്നു. പ്രതിദിനം അമേരിക്കയിൽ മാത്രം നാലായിരം അംഗീകൃത വോട്ടർമാരെയാണ് ഏജൻസി സർവേയിൽ പങ്കെടുപ്പിച്ചത്.

Related Articles

Latest Articles