Wednesday, May 8, 2024
spot_img

ഐക്യരാഷ്ട്രസഭ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ദില്ലി- ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന മരുഭൂമീകരണത്തെ ചെറുക്കുന്നതിനുളള ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 196 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കും. സെപ്റ്റംബർ രണ്ട് മുതൽ 13 വരെയാണ് പരിപാടി.

കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും രൂപികരിച്ചിട്ടുളള സ്ഥാപനമായ കോൺഫറൻ ഓഫ് പാർട്ടീസ് ആണ് സമ്മേളനം നടത്തുന്നത്.

196 രാജ്യങ്ങളിൽ നിന്നുളള മന്ത്രിമാർ,ശാസ്ത്രജ്ഞർ,ദേശീയ, പ്രാദേശിക സർക്കാരുകളുടെ പ്രതിനിധികൾ,സർക്കാരിതര സംഘടനകൾ, വ്യവസായ വിദ്ഗദർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈമാറുന്നതിനായി ജനങ്ങൾക്കും പരിസ്ഥിതി വ്യവസ്ഥകൾക്കും ഗുണപരമായ മാറ്റം കൊണ്ടുവരിക, ഇതിനായി ഭൂമിയെ പഴയ പടിയാക്കുക എന്നതാണ് സമ്മേളനത്തിന്‍റെ പ്രധാന അജണ്ട

Related Articles

Latest Articles