Friday, October 23, 2026

വിനായക ചതുര്‍ത്ഥി ആശംസ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ദില്ലി- വിനായക ചതുര്‍ത്ഥി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ എല്ലാവര്‍ക്കും ആശംസ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ട്വിറ്ററിലൂടെയാണ് ആശംസയറിച്ചത്. ഭഗവാന്‍ ഗണേശന്റെ അനുഗ്രഹത്താല്‍ എല്ലാവര്‍ക്കും സമാധാനവും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ജനങ്ങള്‍ക്ക് വിനായക ചതുര്‍ത്ഥി ആശംസകള്‍ അറിയിച്ചു. എല്ലാ പൗരന്മാര്‍ക്കും ഹൃദയംഗമമായ ഗണേശ ചതുര്‍ത്ഥി ആശംസകള്‍ എന്നാണ് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചത്.

Related Articles

Latest Articles