Friday, May 3, 2024
spot_img

പാർലമെന്‍റിൽ ജനാധിപത്യം ഉറപ്പാക്കുന്നതിൽ സ്‌പീക്കർ വിജയിച്ചു; ഓം ബിർളയെ പ്രശംസിച്ച് പ്രധാനമന്ത്രി

ദില്ലി: ലോക്‌സഭ സ്‌പീക്കർ പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കിയ ഓം ബിർളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാലയളവില്‍ പാർലമെന്‍റിൽ ജനാധിപത്യം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സ്‌പീക്കർ വിജയിച്ചെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.

2019 ജൂൺ 19 നാണ് ഓം ബിർള 17-ാമത് ലോക്‌സഭാ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. സ്‌പീക്കർ എന്ന നിലയിൽ സഭയിൽ പുതുമുഖങ്ങൾക്കും വനിതകൾക്കും സംസാരിക്കാൻ അദ്ദേഹം അവസരം നൽകിയിരുന്നു. പാര്‍ലമെന്‍ററി സമിതികള്‍ ശക്തിപ്പെടുത്താനും, സുപ്രധാന നിയമനിർമ്മാണങ്ങൾ സഭയിൽ ചർച്ചയ്‌ക്കെടുക്കാനും അദ്ദേഹം വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു. അര്‍ധരാത്രിവരെ നീണ്ട സിറ്റിങ്ങുകള്‍ പാര്‍ലമെന്‍ററി സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിച്ചു.എംപിമാര്‍ കൂടുതല്‍ പണിയെടുക്കുന്നുവെന്ന മതിപ്പുണ്ടാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles