Tuesday, May 21, 2024
spot_img

പഞ്ചാബിലെ സുരക്ഷാ വീഴ്ച: ആ​ശ​ങ്ക​യ​റി​യി​ച്ച്‌ രാ​ഷ്ട്ര​പ​തി, രാഷ്ട്രപതിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ദില്ലി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) നേരിട്ട സുരക്ഷാ വീഴ്ചയിൽ ആശങ്കയറിയിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സുരക്ഷാവീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടെന്ന് കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജയില്‍ നാളെ വാദം കേള്‍ക്കും. സംഭവത്തിൽ പഞ്ചാബ് സർക്കാർ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെന്നും വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. ‌പഞ്ചാബ് സർക്കാരിൽനിന്നു കേന്ദ്രം വിശദീകരണം തേടി. ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കാൻ നിർദേശിച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഭ​ട്ടി​ന്‍​ഡ ഹു​സൈ​നി​വാ​ല​യി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഒ​രു ഫ്ളൈ​ഓ​വ​റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞി​ട്ട​ത്. തു​ട​ര്‍​ന്ന് ഫി​റോ​സ്പു​രി​ല്‍ ന​ട​ത്താ​നി​രു​ന്ന ബി​ജെ​പി​യു​ടെ റാ​ലി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

Related Articles

Latest Articles