Wednesday, October 7, 2026

പള്ളിപ്പുറം ആക്രമണം; പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ (Goon Arrested). ഷാനു എന്ന് അറിയപ്പെടുന്ന ഷാനവാസാണ് മംഗലപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ഇയാൾ വീടുകളിൽ കയറി ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ സെപ്തംബറിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഷാനവാസ് ഒളിവിലായിരുന്നു.

അതേസമയം ഷാനവാസിനെ കണ്ടെത്താനാവുന്നില്ലെന്ന് പോലീസ് പറയുന്നതിനിടെ വീണ്ടും ഇയാൾ ഗുണ്ടാവിളയാട്ടം നടത്തിയത് പോലീസിനാകെ നാണക്കേടായിരുന്നു. നാല് വീടുകളിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടെന്ന് ഷാനവാസിനെതിരെ കേസുണ്ട്. പള്ളിപ്പുറത്തുള്ള മനാഫിന്റെ വീട്ടിലാണ് അക്രമി സംഘം ആദ്യം കയറിയത്.

കഴിഞ്ഞ ദിവസം മനാഫിന്റെ മൊബൈൽ കടയിൽ കയറി ഗുണ്ടാപിരിവ് ചോദിച്ച സംഘത്തിന് പണം നൽകിയിരുന്നില്ല. കടയിലെ തൊഴിലാളിയെ കുത്തിപരിക്കേൽപ്പിച്ചാണ് ഷാനവാസ് മുങ്ങിയത്. ഈ കേസിൽ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് പരാതിക്കാരനെയും അയൽവാസികളെയും പ്രതി ഭീഷണിപ്പെടുത്തിയത്. നൗഫൽ നൽകിയ കേസുമായി മുന്നോട്ടുപോകരുതെന്നും 50,000 രൂപ വേണമെന്നുമായിരുന്നു ഗുണ്ടാ സംഘത്തിന്റെ ആവശ്യം. ഇതിനുശേഷം സമീപത്തെ മൂന്നു വീടുകളും ഇയാൾ കയറി പണവും സ്വർണവും ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles