പൊള്ളാച്ചി:തമിഴ്‌നാട് പൊള്ളാച്ചിയില്‍ 13 കാരിയെ വിവാഹം ചെയ്ത 21 കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് അറസ്റ്റിലായത്.
ഭാരതി കണ്ണൻ വിദ്യാര്‍ഥിയായ 8-ാം ക്ലാസുകാരിയുമായി ഒളിച്ചോടി അംബ്രാംപാളയത്തിലെ ഒരു ഗണപതിക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയായിരുന്നു.
പിന്നീട് പെൺകുട്ടിയെ കാണാത്തതിനാല്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

