പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി ശനിയാഴ്ച പുറപ്പെടുവിക്കും.കേസിന്റെ വിചാരണ പൂർത്തിയായി. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് വിധി പുറപ്പെടുവിക്കുക.മോൻസന്‍റെ ജീവനക്കാരിയുടെ മകളാണ് പോക്സോ കേസിലെ പരാതിക്കാരി. ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരിലായിരുന്നു മോൻസൺ പെൺകുട്ടിയെ പീഡിപ്പിച്ചത്.
അതേസമയം മോൻസൺ മാവുങ്കലിനെതിരായ കേസിൽ മുൻ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണയും പ്രതികൾ എന്ന് വ്യക്തം. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാ കുറ്റം ചുമത്തി. മോൻസന്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

