Friday, January 9, 2026

മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം: സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗവും അധ്യാപകനുമായ സുകുമാരനെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയതാണ് പരാതിയ്ക്ക് കാരണം. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.

സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. നാല് വിദ്യാർത്ഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് സുകുമാരനെതിരെ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ മജിസ്ട്രേറ്റ് മുൻപാകെ വിദ്യാർത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles