Sunday, January 4, 2026

3കാരനെ പീഡിപ്പിച്ചു, പ്രതിയായ ‘മനോരോഗ’ വിദഗ്ദൻ കുറ്റക്കാരനെന്ന് കോടതി

കൊച്ചി: 13കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ.ഗിരീഷിനെ (58) കുറ്റക്കാരനെന്ന് (Court) കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് വിധിച്ചത്. പ ഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ് കുട്ടിയുമായി മാതാപിതാക്കൾ പ്രതിയായ മനോരോഗ വിദദ്ധന്റെയടുത്ത് എത്തിയത്. സംഭവം നടക്കുമ്പോൾ പ്രതി സർക്കാർ മെൻ്റൽ ഹെൽത്ത് സെൻ്ററിലെ ഡോക്ടറായിരുന്നു.

കുട്ടിയോട് സംസാരിക്കുന്നതിനിടെ കുട്ടിയെ പല തവണ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് പിടിച്ച് തടവുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. മകൻ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. മാതാപിതാക്കൾ വിവരം ചൈൽഡ്‌ലൈനിൽ അറിയിക്കുകയായിരുന്നു. ഫോർട് പൊലീസ് സംഭവത്തിൽ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഡോക്ടർ. 2017ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Related Articles

Latest Articles