ഗുരുഗ്രാം: ഹോട്ടലിലെ കുളിമുറിയിലെ ഹീറ്ററില്‍ നിന്ന് വിഷവാതകം ശ്വസിച്ച ഒരാള്‍ക്ക് ദാരുണാന്ത്യം . സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും മാനേജര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ഉത്തരാഖണ്ഡില്‍ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തില്‍ ഒരാളായ സത്‌ദേവ് ആണ് മരിച്ചത്.
തന്റെ സുഹൃത്തിന്റെ മരണത്തിന് ഹോട്ടല്‍ അധികൃതരാണ് കാരണക്കാരെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുഹൃത്ത് പങ്കജ് കുമാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു
പങ്കജും രണ്ടും സുഹൃത്തുക്കളും കൂടി ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്തിരുന്നു. മുറിയിലെത്തിയതിന് പിന്നാലെ കുളിമുറിയില്‍ പോയ സത്‌ദേവ് 25 മിനിറ്റ് കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന് വിളിച്ച് നോക്കിയപ്പോള്‍ ഒരു മറുപടിയും ലഭിച്ചില്ല.
തുടര്‍ന്ന് പങ്കജ് ഹോട്ടല്‍ മാനേജരെ ബന്ധപ്പെട്ടു. വാതില്‍ തകര്‍ത്ത് അകത്ത് കയറയിപ്പോള്‍ സത്‌ദേവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹോട്ടല്‍ ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു.

