ജനരോക്ഷം ഭയന്ന് പുതിയ പോലീസ് ഭേദഗതിയിൽ നിന്ന് പിന്മാറി പിണറായി സർക്കാർ. കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്കിയത്.
പൊലീസ് നിയമത്തിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 3 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. ആക്ടിൽ ഭേദഗതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് മുതൽ വൻ ജനരോക്ഷം ഉയർന്നിരുന്നു.

