Monday, December 29, 2025

പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്തു, ഗര്‍ഭിണിയായ 20കാരി അറസ്റ്റില്‍

ചെന്നൈ: പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ച ​ഗർഭിണിയായ 20കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഏപ്രിലിലാണ് ആൺകുട്ടിയെ കാണാതായത് തുടർന്ന് മാതാപിതാക്കൾ പരാതി നൽകി.പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ സീനിയറായി പഠിക്കുന്ന പെൺകുട്ടിയോടൊപ്പം ആൺകുട്ടിയുള്ളതായി കണ്ടെത്തി. ഈ സമയം യുവതി ​ഗർഭിണിയായിരുന്നു. കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്നാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.

യുവതിയെ വൈദ്യപരിശോധക്ക് വിധേയമാക്കുമെന്നും പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി പോലീസ് കമ്മീഷണർ നജ്മുൽ ഹോദ പറഞ്ഞു.

Related Articles

Latest Articles