Saturday, May 18, 2024
spot_img

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസ്; പ്രതികളെ ഇന്ന് കോളജിലെത്തിച്ച്‌ തെളിവെടുക്കും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സംഘര്‍ഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച്‌ പൊലീസ് ഇവരില്‍ നിന്നു കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും.

അഖിലിനെ കുത്താന്‍ ശിവരഞ്ജിത്ത് ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. കേസില്‍ പ്രതികളായ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറുപേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് തിങ്കളാഴ്ച തുറക്കും. കോളജിലെ പുതിയ പ്രിന്‍സിപ്പല്‍ ഉടന്‍ ചുമതലയേറ്റെടുക്കുമെന്നാണു സൂചന.

Related Articles

Latest Articles