Tuesday, May 14, 2024
spot_img

ട്രാൻസ്ഫോർമറിന്റെ കീഴിൽ അപകടരമായ വാഹന പരിശോധനയുമായി പോലീസ്

കോഴഞ്ചേരി: യാത്രക്കാരെ അപകടത്തിലാക്കി പോലീസിന്റെ വാഹന പരിശോധന. കോഴഞ്ചേരിയിൽ നിന്ന് റാന്നി റോഡിലേക്ക് തിരിയുന്നിടത്താണ് ഇന്ന് വൈകുന്നേരം അപകടകരമായ രീതിയിൽ പോലീസ് മണിക്കൂറുകളോളം വാഹന പരിശോധന നടത്തിയത്. യാത്രക്കാരുടെ സുരക്ഷ പോലും ചിന്തിക്കാതെയാണ് ട്രാൻസ്ഫോറിന്റെ കീഴിൽ നിന്ന് പോലീസ് ഈ അഭ്യാസം കാണിച്ചതെന്ന് കാഴ്ച്ചക്കാർ പറയുന്നു.

വൺ വേ തെറ്റിക്കുന്നവരെ പിടി കൂടി പിഴ ഈടാക്കുക എന്ന ഉദ്ദേശത്തോടെയാണ് പോലീസ് ഈ സ്ഥലം തിരഞ്ഞെടുത്തത്. ട്രാൻസ് ഫോർമറിന്റെ മറവിലായതിനാൽ വാഹനയാത്രക്കാർക്ക് ഇവിടെ പരിശോധന നടക്കുന്ന കാര്യം മനസിലാക്കാനും സാധിച്ചില്ല. ജില്ലയിൽ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളുടെ വിതരണം വ്യാപകമായി നടക്കുമ്പോഴും പോലീസ് പരിശോധന കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. അതേസമയം, ഹെൽമെറ്റ് വേട്ട മാത്രം നടത്തി സർക്കാർ ഖജനാവ് നിറയ്ക്കാൻ വലിയ ഉത്സാഹമാണ് നിയമ പാലകർ കാണിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത് .

Related Articles

Latest Articles