Tuesday, May 14, 2024
spot_img

വേനൽ മഴക്ക് പിന്നാലെ ഇടിമിന്നൽ: എറണാകുളത്ത് രണ്ടു പേർ മരിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ രണ്ടു പേർ ഇടിമിന്നലേറ്റ് മരിച്ചു. വെട്ടിക്കൽ മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), സഹോദരിയുടെ മകൻ അനക്‌സ് (15) എന്നിവരാണ് മിന്നലേറ്റ് മരിച്ചത്.ഇന്നലെ രാത്രി തുടങ്ങിയ മഴ മിക്ക ജില്ലകളിലും ഇന്ന് ഉച്ചവരെ തുടർന്നു.

വേനൽ മഴക്ക് പിന്നാലെയാണ് സംസ്ഥാനത്ത് ഇടിയും മിന്നലും ഉണ്ടായത്. നാളെ മലബാറിൽ വേനൽ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles