പൂച്ചാക്കൽ∙ അരൂക്കുറ്റി സ്വദേശിയായ വ്യവസായിയുടെ ആത്മഹത്യയ്ക്കു പിന്നിൽ ഹണി ട്രാപ് സംഘമെന്ന് സൂചന. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ രായം മരക്കാര്‍ വീട്ടില്‍ സജീര്‍ (39), എറണാകുളം രാമേശ്വരം വില്ലേജില്‍ അത്തി പൊഴിക്കല്‍ റുഖ്സാന ഭാഗ്യവതി (സോന-36), തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്ത് ഊരകം രാത്തോട് അമ്ബാജി (44) എന്നിവരെയാണ് പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർ ഉന്നയിച്ച സംശയത്തെത്തുടർന്ന് പൂച്ചാക്കൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ രേഖകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹണി ട്രാപ് സംഘത്തിന്റെ ഇടപെടൽ തെളിഞ്ഞത്. സംഭവത്തിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലായേക്കും.

