Friday, October 23, 2026

കോഴിക്കോട് ഭീകരാക്രമണം;കേസ് എൻഐഎ യ്ക്ക് കൈമാറി പൊലീസ് ഉത്തരവിറക്കി, ഫയലുകൾ അടിയന്തിരമായി കൈമാറാനും നിർദ്ദേശം

എലത്തൂർ:കോഴിക്കോട് ഭീകരാക്രമണക്കേസ് എൻഐഎ യ്ക്ക് കൈമാറി പൊലീസ് ഉത്തരവിറക്കി.സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. ഫയലുകൾ എല്ലാം തന്നെ കൈമാറാനും നിർദ്ദേശം നൽകി.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം നേരത്തെതന്നെ പുറത്തിറങ്ങിയിരുന്നു.ഷാറൂഖിന്റെ അന്തർസംസ്ഥാനബന്ധങ്ങൾ, കേസിൽ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉൾപ്പെടെ എൻഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയ ഘട്ടത്തിൽതന്നെ എൻഐഎ ഉൾപ്പെടെയുളള കേന്ദ്ര ഏജൻസികൾ വിവരശേഖരണം തുടങ്ങിയിരുന്നു.

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് ഭീകരപ്രവര്‍ത്തനമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് കേസില്‍ യു.എ.പി.എ ചുമത്തിയതെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസിലെ പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു

Related Articles

Latest Articles